കൊല്ലത്ത് ഇലക്ട്രിക് ലൈനിലേക്ക് മരം വീണു; ട്രെയിനുകൾ വൈകിയോടും

Published On: 28 May 2018 4:15 PM GMT
കൊല്ലത്ത് ഇലക്ട്രിക് ലൈനിലേക്ക് മരം വീണു; ട്രെയിനുകൾ വൈകിയോടും

കൊല്ലം∙ റെയിൽവേ ട്രാക്കിലേക്കു മരം വീണ് ട്രെയിൻ ഗതാഗതം സ്തംഭിച്ചു. കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷന്‍ ഗേറ്റിനു 100 മീറ്റർ അകലെയാണു ട്രാക്കിലേക്കു പ്ലാവ് കടപുഴകി വീണത്. രാത്രി എട്ടോടെയായിരുന്നു സംഭവം. മരം റെയിൽവേ ഇലക്ട്രിക് ലൈനിനു മുകളിലൂടെയാണു വീണത്.

തിരുവനന്തപുരത്തു നിന്നുള്ള മലബാർ എക്സ്പ്രസ് പരവൂരിലും കൊല്ലത്തു നിന്നുള്ള ഒരു ട്രെയിനും പിടിച്ചിട്ടിരിക്കുകയാണ്. പ്രശ്നം പരിഹരിച്ചു ഗതാഗതം പുനഃസ്ഥാപിക്കാൻ കുറഞ്ഞതു മൂന്നു മണിക്കൂറെങ്കിലുമാകുമെന്ന് അധികൃതർ അറിയിച്ചു. രാത്രിയിലെ ട്രെയിൻ ഗതാഗതത്തെ സംഭവം ബാധിക്കുമെന്നാണു സൂചന. കോഴിക്കോട് നിന്നുള്ള ജനശതാബ്ദി എക്സ്പ്രസും കരുനാഗപ്പള്ളിയിൽ പിടിച്ചിട്ടിരിക്കുകയാണ്.

Top Stories
Share it
Top