ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോ​ഗികൾ വേർപെട്ടു; അപകടം നടന്നത് പട്ടാമ്പി സ്റ്റേഷനിൽ 

Published On: 8 Jun 2018 3:00 PM GMT
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോ​ഗികൾ വേർപെട്ടു; അപകടം നടന്നത് പട്ടാമ്പി സ്റ്റേഷനിൽ 

പട്ടാമ്പി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. മംഗലാപുരം-ചെന്നൈ മെയിലിന്റെ ബോഗികളാണ് ഇളകി മാറിയത്. വൈകിട്ട് 6.45 ഓടെ പട്ടാമ്പി സ്‌റ്റേഷനിലാണ് സംഭവം. ആളപായമില്ല. ട്രെയിന്‍ പട്ടാമ്പി സ്‌റ്റേഷനില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകാനായി യാത്ര തുടങ്ങിയപ്പോഴാണ് ബോഗികള്‍ വേര്‍പെട്ടത്.

ബി2, ബി3 എ.സി. കോച്ചുകള്‍ക്ക് ശേഷമുള്ള ബോഗികളാണ് വേര്‍പെട്ടത്. ബോഗികള്‍ വേര്‍പെട്ടതറിയാതെ ട്രെയിന്‍ കുറച്ച് ദൂരം മുന്നോട്ടുപോയെങ്കിലും വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വേർപെട്ടവിവരം അധികൃതർ ലോക്കോ പൈലറ്റിനെ അറിയിക്കുകയും ഷണ്ടിങ്ങിനായി ട്രെയിൻ തിരികെ എത്തിക്കുകയും ചെയ്തു.

Top Stories
Share it
Top