യുവാവ് ട്രെയിനില്‍ മരിച്ചു കിടന്നത് ഒന്നര ദിവസം

കാസര്‍കോട്: അജ്ഞാത യുവാവ് ട്രെയിനില്‍ മരിച്ചു കിടന്നത് ഒന്നര ദിവസം. ഒടുവില്‍ ദുര്‍ഗന്ധം പരന്നതോടെയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ മൃതദേഹം കണ്ടെത്തിയത്. ...

യുവാവ് ട്രെയിനില്‍ മരിച്ചു കിടന്നത് ഒന്നര ദിവസം

കാസര്‍കോട്: അജ്ഞാത യുവാവ് ട്രെയിനില്‍ മരിച്ചു കിടന്നത് ഒന്നര ദിവസം. ഒടുവില്‍ ദുര്‍ഗന്ധം പരന്നതോടെയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാനില്‍ നിന്നും എറണാകുളത്തേക്കുള്ള മരുസാഗര്‍ എക്‌സ്പ്രസ് കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ട്രെയിനില്‍ ദുര്‍ഗന്ധമുള്ളതായി ഒരു .യാത്രികന്‍ സ്റ്റേഷന്‍ മാസ്റ്ററെ വിളിച്ചറിയിക്കുകയായിരുന്നു. ജനറല്‍ കംപാര്‍ട്‌മെന്റിലെ ബാത്ത് റൂമിലേക്കുള്ള വഴിയില്‍ കമിഴ്ന്നു കിടന്ന നിലയിലായിരുന്നു. മൃതദേഹം കാസര്‍കോട് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയാന്‍ ഊര്‍ജിത ശ്രമം നടത്തുന്നതായി കാസര്‍കോട് ടൗണ്‍ എസ് ഐ എ അജിത് പറഞ്ഞു.

Read More >>