കൊല്ലത്ത് ട്രെയിൻ എൻജിൻ പാളം തെറ്റി 

Published On: 2018-07-06 03:30:00.0
 കൊല്ലത്ത് ട്രെയിൻ എൻജിൻ പാളം തെറ്റി 

കൊല്ലം: കൊല്ലം- തിരുവനന്തപുരം (56307) പാസഞ്ചർ ട്രെയിനിന്‍റെ എൻജിൻ പാളം തെറ്റി. സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിനു സമീപത്തെ ട്രാക്കിൽനിന്ന് 10 മീറ്റർ നീങ്ങിയ ഉടനെ എൻജിൻ പാളം തെറ്റുകയായിരുന്നു. എന്നാൽ ഇത് മറ്റു ട്രെയിനുകളുടെ സർവീസിനെ ബാധിച്ചിട്ടില്ല.

ട്രെയിന്‍ ഒരുവശത്തേക്ക് ചരിഞ്ഞ അവസ്ഥയിലാണുള്ളത്. ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഉച്ച കഴിഞ്ഞുമാത്രമേ ട്രെയിന്‍ മാറ്റാനാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 6.55ന് പുറപ്പെടേണ്ട ട്രെയിൻ 10 മിനിറ്റ് വൈകിയാണു യാത്ര പുറപ്പെട്ടത്.

Top Stories
Share it
Top