കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു; ട്രെയിനുകൾക്ക് വേഗ നിയന്ത്രണം

കോട്ടയം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. വേഗം നിയന്ത്രിച്ച് ട്രെയിനുകള്‍...

കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു; ട്രെയിനുകൾക്ക് വേഗ നിയന്ത്രണം

കോട്ടയം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. വേഗം നിയന്ത്രിച്ച് ട്രെയിനുകള്‍ കടത്തിവിടാനാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. ഓരോ ട്രെയിനുകള്‍ കടന്നു പോകുന്നതിനും മുന്‍പും പിന്‍പും ട്രാക്ക് പരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടയം ജില്ലയിലുടെ ഒഴുകുന്ന മീനച്ചിലാറിലെ ജലനിരപ്പ് അപായകരമായ നിലയിലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനുകളാണ് പിന്നിട് ഓടിത്തുടങ്ങിയത്. ഏറ്റുമാനൂർ–ചങ്ങനാശേരി റൂട്ടിൽ പാസഞ്ചർ എൻജിൻ പരിശോധന നടത്തി റിപ്പോർട്ട് നൽകിയശേഷമാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്.

അതേസമയം ഗതാഗതം പുനരാരംഭിച്ചെങ്കിലും ട്രെയിനുകള്‍ വൈകിയോടുകയാണ്. കേരള, ശബരി, പരശുറാം, ഐലന്‍ഡ് എക്‌സ്പ്രസുകളും, കൊല്ലം- കായംകുളം, കൊല്ലം- എറണാകുളം മെമു, എറണാകുളം- കൊല്ലം പാസഞ്ചറുകളും വൈകിയോടുകയാണ്. തിരുവനന്തപുരം- ഡല്‍ഹി കേരള എക്‌സ്പ്രസും, ഐലന്‍ഡ് എക്‌സ്പ്രസും രണ്ടരമണിക്കൂര്‍ വൈകിയോടുന്നതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈ മെയില്‍ 45 മിനിറ്റും വൈകിയാണ് സര്‍വീസ് നടത്തുന്നത്.

Story by
Read More >>