ട്രാൻസ്ജെൻഡർ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം: ​ഹൈക്കോടതി

കൊ​ച്ചി: ട്രാൻസ്​ജെൻഡറായ അരുന്ധതിക്ക്​ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന്​ ഹൈകോടതി. ട്രാൻസ്ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന മകനെ തിരികെ ലഭിക്കുവാൻ...

ട്രാൻസ്ജെൻഡർ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം: ​ഹൈക്കോടതി

കൊ​ച്ചി: ട്രാൻസ്​ജെൻഡറായ അരുന്ധതിക്ക്​ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന്​ ഹൈകോടതി. ട്രാൻസ്ജെൻഡർ സമൂഹത്തോടൊപ്പം ചേർന്ന മകനെ തിരികെ ലഭിക്കുവാൻ ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ അമ്മ സമർപ്പിച്ച ഹേ​ബി​യ​സ്​ കോ​ർ​പ​സ്​ ഹ​ര​ജിയിലാണ്​ ഹൈകോടതിയുടെ വിധി.

കേസിൽ ഇരു പക്ഷത്തിൻെറയും വാദങ്ങൾ കേട്ട ഹൈ​കോ​ട​തി നേരത്ത 25കാ​ര​നെ​ വൈ​ദ്യ-​മ​നഃശാ​സ്ത്ര പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടിരുന്നു. കാ​ക്ക​നാ​ട്ടെ കു​സു​മ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ജൂൺ​ ഏഴിനകം റിപ്പോർട്ട്​ നൽകാനായിരുന്നു നിർദേശം. മെഡിക്കൽ സംഘത്തി​​ൻെറ റിപ്പോർട്ട്​ പരിശോധിച്ച ശേഷമാണ്​ അരുന്ധതിക്ക്​ ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാമെന്ന് കോടതി വിധിച്ചത്.

ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ എ​ന്ന്​ അ​വ​കാ​ശ​​പ്പെ​ടു​ന്ന മ​ക​ന്‍ പു​രു​ഷ​നാ​ണെ​ന്നും ഇയാൾ നേരത്തെ മാ​ന​സി​ക അ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​യാ​ളാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ മാ​താ​വ്​ ഹ​ര​ജി ന​ൽ​കി​യി​രുന്ന​ത്. ട്രാ​ന്‍സ്ജെ​ന്‍ഡ​ര്‍ സം​ഘം നി​യ​മ​വി​രു​ദ്ധ​മാ​യി ഇയാളെ ത​ട​ങ്ക​ലി​ല്‍ വെ​ച്ചി​രി​ക്കു​ക​യാ​ണെന്നും ഹരജിയിൽ പറയുന്നു.

അ​തേ​സ​മ​യം, താ​ന്‍ ട്രാ​ന്‍സ്‌​ജെ​ന്‍ഡ​റാ​ണെ​ന്നും തൻെറ ഇഷ്ടപ്രകാരം ജീവിക്കാൻ അനുവദിക്കണമെന്നും​ പൊ​ലീ​സി​നൊ​പ്പ​മെ​ത്തി​യ യു​വാ​വ്​ കോ​ട​തി​യെ അ​റി​യി​ച്ചിരുന്നു.

Story by
Read More >>