താമരശ്ശേരി ചുരം വഴിയുള്ള യാത്രക്ക്​ പൂർണ്ണ നിരോധനം

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള യാത്രക്ക്​ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതായി കോഴിക്കോട്​ ജില്ലാ കളക്​ടർ അറിയിച്ചു. കോഴിക്കോട്​ നിന്നുള്ള...

താമരശ്ശേരി ചുരം വഴിയുള്ള യാത്രക്ക്​ പൂർണ്ണ നിരോധനം

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള യാത്രക്ക്​ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതായി കോഴിക്കോട്​ ജില്ലാ കളക്​ടർ അറിയിച്ചു. കോഴിക്കോട്​ നിന്നുള്ള കെ.എസ്​.ആർ.ടി.സികൾ ചിപ്പിലിത്തോട്​ വരെയും വയനാട്​ നിന്നുള്ളവ 29ാം മൈൽ വരെയും ഷട്ടിൽ സർവീസ്​ നടത്തും.

ചുരത്തിൽ മണ്ണിടിഞ്ഞ്​ അപകടാവസ്ഥയിലായപ്പോഴും ചെറിയ വാഹനങ്ങളെ കടത്തിവിട്ടിരുന്നു. നിലവിലെ സ്ഥിതിയിൽ ചെറിയ വാഹനങ്ങൾ പോകുന്നതും അപകമുണ്ടാക്കുമെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ ചുരത്തിൽ കെ.എസ്​.ആർ.ടി.സി ഒഴികെ മറ്റെല്ലാ വാഹനങ്ങൾക്കും നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചത്​.

Read More >>