വയനാട്​ ചുരത്തിൽ ഗതാഗതം പുനരാരംഭിച്ചു

Published On: 10 Aug 2018 3:30 AM GMT
വയനാട്​ ചുരത്തിൽ ഗതാഗതം പുനരാരംഭിച്ചു

വൈത്തിരി: ബുധാനാഴ്​ച വൈകീട്ട്​ മണ്ണിടിഞ്ഞ്​ വീണതിനെ തുടർന്ന്​ ഗതാഗതം തടസപ്പെട്ട വയനാട്​ ചുരം റോഡിൽ യാത്ര പുനരാരംഭിച്ചു. കനത്ത മഴയെ തുടർന്ന്​ ചുരം റോഡിൽ ഏഴിടങ്ങളിലാണ്​ മണ്ണിടിഞ്ഞിരുന്നത്​. ഒമ്പതാം വളവിനടുത്ത്​ പാറക്കല്ലുകൾ ഇടിഞ്ഞു വീണതുമൂലം നിരവധി വാഹനങ്ങൾ ചുരത്തിൽ കുടുങ്ങിയിരുന്നു. ഇന്നലെ മുതൽ നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ്​ റോഡ്​ ഗതാഗത യോഗ്യമായത്​. ജില്ലയിലേക്കുള്ള ഇതര ചുരം റോഡുകളിലും മണ്ണിടിഞ്ഞ്​ ഗതാഗതം തടസപ്പെട്ടതിനാൽ വയനാട്​ ഒറ്റപ്പെട്ട അവസ്​ഥയിലായിരുന്നു

Top Stories
Share it
Top