ട്രോളിങ് നിരോധനം നാളെ അവസാനിക്കും

Published On: 2018-07-30T13:00:00+05:30
ട്രോളിങ് നിരോധനം നാളെ അവസാനിക്കും

കോഴിക്കോട്: രണ്ടുമാസം നീണ്ട ട്രോളിങ് നിരോധനത്തിന് ശേഷം ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ബോട്ടുകള്‍ കടലിലിറങ്ങും. പതിനയ്യായിരത്തില്‍പ്പരം ബോട്ടുകളാണ് പുതിയ സീസണെ വരവേല്‍ക്കാന്‍ തയ്യാറായിരിക്കുന്നത്.

52 ദിവസത്തെ നിരോധനം നടപ്പാക്കിയതിനാല്‍ ഇക്കുറി മത്സ്യ സമ്പത്തില്‍ വലിയ വര്‍ധന ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. നിരോധനകാലത്ത് ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റ പണികള്‍ ഇവര്‍ നടത്തിക്കഴിഞ്ഞു.

ഇത്തവണ കനത്ത മഴയും കാറ്റും മൂലം ട്രോളിംഗ് നിരോധന കാലത്ത് വള്ളങ്ങള്‍ക്ക് കടലില്‍ അധികം പോകാന്‍ കഴിഞ്ഞില്ല. ഇത് രൂക്ഷമായ മീന്‍ ക്ഷാമത്തിന് വഴി വെച്ചിരുന്നു. ട്രോളിങ് തീരുന്നതോടെ ക്ഷാമത്തിന് അറുതിയാകുമെന്ന പ്രതിക്ഷയിലാണ് മത്സ്യതൊഴിലാളികളും നാാട്ടുകാരും

Top Stories
Share it
Top