തൃശൂര്‍ പൂരം; വെടിക്കെട്ടിന് അനുമതി 

തൃശൂര്‍: എല്ലാത്തവണത്തേയും പോലെ ഇത്തവണയും വെടിക്കെട്ട് നടത്താം.തൃശൂര്‍ പൂര വെടിക്കെട്ടിന് ജില്ലാ കളക്ടര്‍അനുമതി നല്‍കി. ഇന്നും നാളെയുമായിട്ടാണ്...

തൃശൂര്‍ പൂരം; വെടിക്കെട്ടിന് അനുമതി 

തൃശൂര്‍: എല്ലാത്തവണത്തേയും പോലെ ഇത്തവണയും വെടിക്കെട്ട് നടത്താം.തൃശൂര്‍ പൂര വെടിക്കെട്ടിന് ജില്ലാ കളക്ടര്‍അനുമതി നല്‍കി. ഇന്നും നാളെയുമായിട്ടാണ് വെടിക്കെട്ട് നടക്കുന്നത്.

പൂരത്തിനായി ശേഖരിച്ച വെടിമരുന്നില്‍ കഴിഞ്ഞ ദിവസം നിരോധിത വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വെടിക്കെട്ടില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഉത്തരവ് വന്നു. തിരുവമ്പാടി വിഭാഗം ശേഖരിച്ച വെടിമരുന്നിലാണ് നിരോധിത രാസവസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ വെടിക്കെട്ടിനായി ഉണ്ടാക്കിയ കുഴിമിന്നിയുടെ സാമ്പിളില്‍ പൊട്ടാസ്യം ക്ലോറൈറ്റിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇതേ തുടര്‍ന്ന സ്റ്റോക്ക് മുഴുവനായി പിടിച്ചെടുത്ത് വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ മറ്റ് വെടിക്കെട്ട് വസ്തുക്കളില്‍ നിന്നും നിരോധിത രാസവസ്തുക്കള്‍ കണ്ടത്താത്തതിനെ തുടര്‍ന്ന് അനുമതി നല്‍കുകയായിരുന്നു.


Read More >>