ലോറിസമരം ചര്‍ച്ച നാളെ, സമരം തുടര്‍ന്നാല്‍ ചരക്ക് കെ.എസ്.ആര്‍.ടിയില്‍: മന്ത്രി

Published On: 2018-07-24T13:45:00+05:30
ലോറിസമരം ചര്‍ച്ച നാളെ, സമരം തുടര്‍ന്നാല്‍ ചരക്ക് കെ.എസ്.ആര്‍.ടിയില്‍: മന്ത്രി

കോഴിക്കോട്: ലോറിയുടമകളുമായി സംസ്ഥാന സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തുമെന്ന് സംസ്ഥാന ഗതാഗത വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍. കേന്ദ്രസര്‍ക്കാറിന്റെ അലംഭാവം മൂലമാണ് ലോറി സമരം ആരംഭിച്ചതെന്നും സമരക്കാര്‍ നേരത്തെ തന്നെ കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു. മഴക്കെടുതി മൂലം കഷ്ടതയനുഭവിക്കുന്ന സംസ്ഥാനത്തിന് സമരം കൂനിന്‍മേല്‍ കുരുവായി മാറിയിരിക്കുകയാണ്. സമരം നീളുന്ന സാഹചര്യമുണ്ടായാല്‍ അന്യസംസ്ഥാന സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടികളില്‍ ചരക്ക് എത്തിക്കുന്നതിന്റെ സാദ്ധ്യതകള്‍ പരിശോധിക്കും, അദ്ദേഹം പറഞ്ഞു.

7,000 ചരക്കുലോറികളാണ് ദിവസവും അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് വരാറുള്ളത്. ഇത് 1000 ആയി ചുരുങ്ങിയിട്ടുണ്ട്. ഇതുമൂലം സംസ്ഥാനത്തിന് ലഭിച്ചിരുന്ന എട്ടുലക്ഷം രൂപയുടെ നികുതി ഒരുലക്ഷമായി കുറഞ്ഞു. വിഷയത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് താന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചതായും മന്ത്രി പറഞ്ഞു.

Top Stories
Share it
Top