കെവിൻ കൊല്ലപ്പെട്ട വിവരം വോട്ടർമാർ അറിയാതിരിക്കാൻ ചെങ്ങന്നൂരുൽ സിപിഐഎം പ്രവർത്തകർ കേബിൾ കട്ട് ചെയ്തെന്നു പരാതി

Published On: 2018-05-28T15:30:00+05:30
കെവിൻ കൊല്ലപ്പെട്ട വിവരം വോട്ടർമാർ അറിയാതിരിക്കാൻ ചെങ്ങന്നൂരുൽ സിപിഐഎം പ്രവർത്തകർ കേബിൾ കട്ട് ചെയ്തെന്നു പരാതി

ആലപ്പുഴ: കോട്ടയത്ത് നവവരനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിലെ പൊലീസ് അനാസ്ഥ ചർച്ച ചെയ്യപ്പെടാതിരിക്കാൻ ഉപതെരഞ്ഞെടുപ്പ് ദിവസം സിപിഐഎം പ്രവർത്തകർ ചെങ്ങന്നൂരിൽ കേബിൾ കട്ട് ചെയ്തെന്ന് പരാതി.

ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസിന്റെ കേബിൾ ചെങ്ങന്നൂർ മുണ്ടൻകാവിൽ രണ്ടിടത്തു മുറിച്ചതായി കണ്ടെത്തി. പുത്തൻകാവ്, ഇടനാട്, പാണ്ഡവൻപാറ, പുലിയൂർ, പാണ്ടനാട് പ്രദേശങ്ങളിലും ഏറെ നേരമായി സംപ്രേഷണമില്ല. ഇതിന് പിന്നിൽ സിപിഐഎം ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. അതേസമയം, ബിജെപിയുടെ ആരോപണം സിപിഐഎം നേതൃത്വം നിഷേധിച്ചു.

Top Stories
Share it
Top