ഞങ്ങളെ കൊന്നാല്‍ നിങ്ങള്‍ക്കെന്ത് ലഭിക്കും? മിശ്രവിവാഹിതരായ നവദമ്പതികള്‍

Published On: 2018-07-19T10:30:00+05:30
ഞങ്ങളെ കൊന്നാല്‍ നിങ്ങള്‍ക്കെന്ത് ലഭിക്കും? മിശ്രവിവാഹിതരായ നവദമ്പതികള്‍

തിരുവനന്തപുരം: പ്രണയ വിവാഹിതരായ നവദമ്പതികള്‍ക്ക് വധഭീഷണി.ആറ്റിങ്ങൽ സ്വദേശികളായ ഹാരിസണും ഷഹാനയുമാണ് എസ്ഡിപിഐ പ്രവര്‍ത്തകരില്‍ നിന്നും പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും വധഭീഷണിയുണ്ടെന്ന് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

കെവിനെപോലെ പത്രക്കെട്ടുകളില്‍ വാര്‍ത്തയാവാന്‍ തനിക്കാവില്ല. ഷംസി, നിസാര്‍ എന്നിവരാണ് വധഭീഷണിമുഴക്കുന്നത്. ഞങ്ങളെ കൊല്ലുമെന്നാണ് അവര്‍ പറയുന്നത്. ആളുകള്‍ ഞങ്ങളുടെ വീടിന്റെ പരിസരത്തുണ്ട്. കുടംബത്തിനും വധഭീഷണിയുണ്ട്. അച്ഛനെയും അമ്മയേയും പെങ്ങളെയും ചേര്‍ത്ത് കൊല്ലുമെന്നാണ് അവര്‍ പറയുന്നതെന്നും ഹാരിസണ്‍ പറയുന്നു. ജാതിയും മതവും നോക്കിയല്ല പ്രണയിച്ചത്. മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ല. ഞങ്ങള്‍ക്ക് ജീവിക്കണം, ഞങ്ങള്‍ മരിച്ചാല്‍ നിങ്ങള്‍ ജയിക്കുമെന്ന് കരുതേണ്ടെന്നും പെണ്‍കുട്ടിയും പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതായും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.


Top Stories
Share it
Top