കാട്ടുമാനിനെ വേട്ടയാടിയ രണ്ടു പേര്‍ പിടിയില്‍

Published On: 2018-07-04T20:00:00+05:30
കാട്ടുമാനിനെ വേട്ടയാടിയ രണ്ടു പേര്‍ പിടിയില്‍

പ്രതീകാത്മക ചിത്രം

താമരശ്ശേരി: കാട്ടുമാനിറച്ചിയുമായി രണ്ടുപേരെ താമരശ്ശേരി ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. പൂനൂര്‍ ആറ്റുസ്ഥലം മുഹമ്മദ് ഹാഫിസ് (25), ബാലുശ്ശേരി മീത്തലെ മണഞ്ചേരി രാജേഷ്‌കുമാര്‍ (44) എന്നിവരെയാണ് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇംറോസ് ഏലിയാസ് നവാസും സംഘവും അറസ്റ്റ് ചെയ്തത്. റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

വയനാട്ടിലെ കുറിച്യാട് വന്യജീവി സങ്കേതത്തില്‍ നിന്ന് മാനിനെ വേട്ടയാടിയത് ഇവര്‍ സമ്മതിച്ചതായി റേഞ്ച് ഓഫീസര്‍ പറഞ്ഞു.സംഭവത്തില്‍ വയനാട്ടിലെ രണ്ടു പേര്‍ക്കുകൂടി ഉള്‍പ്പെട്ടതായാണ് സൂചന.ഇവര്‍ ഉടന്‍ പിടിയിലാകും. കേസിന്റെ തുടരന്വേഷണത്തിനായി ഇവരെ കുറിച്യാട് വനം റേഞ്ച് ഓഫീസര്‍ക്ക് കൈമാറും. സെക്ഷന്‍ വനം ഓഫിസര്‍മാരായ കെ. സജീവന്‍, കെ. അബ്ദുല്‍ ഗഫൂര്‍, കെ. സുബൈര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ വി. ഷൈലജ, ഇ. പ്രജീഷ്, സി. ദിപേഷ്, കെ. അഷ്റഫ്,ഡ്രൈവര്‍ ബെന്നി, വാച്ചര്‍മാരായ സജി, റഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Top Stories
Share it
Top