ജലനിരപ്പ് കുറഞ്ഞു, ഇടമലയാറില്‍ രണ്ടു ഷട്ടര്‍ അടച്ചു

Published On: 11 Aug 2018 2:45 AM GMT
ജലനിരപ്പ് കുറഞ്ഞു, ഇടമലയാറില്‍ രണ്ടു ഷട്ടര്‍ അടച്ചു

കൊച്ചി: അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് ഇടമലയാറിലെ രണ്ട് ഷട്ടറുകള്‍ അടച്ചു. ജലവിതാനം ഉയര്‍ന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ച നാലു ഷട്ടറുകള്‍ തുറന്നിരുന്നു. വ്യാഴാഴ്ച ഷട്ടറുകള്‍ തുറന്നതോടെ ഡാമില്‍ ഉള്‍ക്കൊളളാവുന്ന വെളളത്തിന്റെ പരിധി 169 മീറ്ററിനു താഴെ ആയതിനെ തുടര്‍ന്ന് രണ്ട് ഷട്ടറുകള്‍ അടച്ചത്.

ചിറയുടെ പലകകള്‍ക്കിടയിലൂടെ ഇപ്പോള്‍ ഒഴുകന്ന ജലത്തിന്റെ അളവ് ഒരു സെക്കന്‍ഡില്‍ 200 ക്യൂബിക് മീറ്റര്‍ ആണ്. ശനിയാഴ്ച രാവിലെ ആറുമണിക്ക് 168.96 മീറ്റര്‍ ആണ് ഡാമിലെ ജലനിരപ്പ്. നാല് ഷട്ടറുകളില്‍ രണ്ടും മൂന്നു ഷട്ടറുകള്‍ തുറന്നിട്ടിരിക്കുകയാണിപ്പോഴും. ആദ്യത്തേതും അവസാനത്തേതുമാണ് തുറന്നിരിക്കുന്നത്.

Top Stories
Share it
Top