ഉരുട്ടിക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ ശി​ക്ഷ ഇ​ന്ന് വിധിക്കും. തി​രു​വ​ന​ന്ത​പു​രം സി.​ബി.​ഐ കോ​ട​തി...

ഉരുട്ടിക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

തിരുവനന്തപുരം: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഉ​ദ​യ​കു​മാ​ർ ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ൽ ശി​ക്ഷ ഇ​ന്ന് വിധിക്കും. തി​രു​വ​ന​ന്ത​പു​രം സി.​ബി.​ഐ കോ​ട​തി ജ​ഡ്​​ജി ജെ. ​നാ​സ​ർ ആണ് ശിക്ഷ വിധിക്കുക.

ര​ണ്ട്​ മു​ൻ എ​സ്.​പി​മാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ കു​റ്റ​ക്കാ​രെ​ന്ന്​ ചൊവ്വാഴ്ച കോ​ട​തി കണ്ടെത്തിയിരുന്നു. മോഷണ കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുള്ള പൊലീസുകാര്‍ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ സ്റ്റേഷനില്‍ വച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

പൊലീസുകാരായ കെ. ജിതകുമാര്‍, എസ്.വി. ശ്രീകുമാര്‍, എഎസ്‌ഐ കെ.വി. സോമന്‍, ഫോര്‍ട്ട് എസ്‌ഐയായിരുന്ന ടി. അജിത് കുമാര്‍, ഫോര്‍ട്ട് സിഐയായിരുന്ന ടി.കെ. സാബു, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ഹരിദാസ് എന്നിവരാണ് പ്രതികള്‍. വിചാരണക്കിടെ സോമന്‍ മരിച്ചു.

കൊലപാതക കേസില്‍ സിബിഐ പ്രതിയാക്കിയിരുന്ന മോഹനെന്ന പൊലീസുകാരനെ കോടതി ഒഴിവാക്കി. കൊലപ്പെടുത്തിയ പൊലീസുകാരെ രക്ഷിക്കാന്‍ വ്യാജ രേഖകള്‍ ചമച്ച് ഉദയകുമാറിനെതിരെ മോഷണ കേസുമുണ്ടാക്കി.

കൊലപാതകം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് നല്‍കിയ രണ്ടു കുറ്റപത്രങ്ങള്‍ ഒരുമിച്ച് പരിഗണിച്ചായിരുന്നു വിചാരണ. രണ്ടു കേസുകളിലായി ആറു പൊലീസുകാരാണ് വിചാരണ നേരിട്ടത്. 2005 സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത്.

Story by
Read More >>