വയനാട്ടില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

Published On: 2018-05-30 11:30:00.0
വയനാട്ടില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: വയനാട്ടിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മണി തൊട്ട് വൈകീട്ട് നാലുവരെയാണ് ഹര്‍ത്താല്‍.

ബത്തേരിക്ക് സമീപം വടക്കനാട് ഗ്രാമ പ്രദേശത്ത് ഇറങ്ങിയ കൊമ്പനാനയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഒന്‍പത് ദിവസമായി പ്രദേശവാസികള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഹര്‍ത്താല്‍. ബത്തേരി പൊന്‍കുഴിയിലുള്ള ബന്ധുവീട്ടിലെത്തിയ ആദിവാസി ബാലനെ ഇന്ന് പുലര്‍ച്ചെ കാട്ടാന കുത്തികൊന്നിരുന്നു. മുതുമല പുലിയാരം കാട്ടുനായ്ക കോളനിയിലെ ചന്ദ്രന്റെ മകന്‍ മഹേഷിനെയാണ് കാട്ടാന കുത്തിക്കൊന്നത്. അക്രമകാരികളായ ആനകളെ തുരത്താന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം

Top Stories
Share it
Top