കോച്ച് ഫാക്ടറിക്കായി യുഡിഎഫ് എംപിമാരുടെ ധർണ; ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറെന്ന് എ.കെ ആന്റണി

ന്യൂഡല്‍ഹി: കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പുനരാരംഭിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് എംപിമാർ ഡൽഹിയിൽ റെയിൽ ഭവന് മുന്നില്‍ ധർണ നടത്തുന്നു....

കോച്ച് ഫാക്ടറിക്കായി യുഡിഎഫ് എംപിമാരുടെ ധർണ; ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറെന്ന് എ.കെ ആന്റണി

ന്യൂഡല്‍ഹി: കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പുനരാരംഭിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് എംപിമാർ ഡൽഹിയിൽ റെയിൽ ഭവന് മുന്നില്‍ ധർണ നടത്തുന്നു. ധർണയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി നേതൃത്വം നല്‍കി. കോച്ച്‌ ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് എ.കെ ആന്‍റണി ആരോപിച്ചു. പദ്ധതി പ്രാവർത്തികമാക്കാൻ ഇടതുപക്ഷവുമായി സഹകരിക്കാൻ യുഡിഎഫ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവ​ഗണനയ്ക്കെതിരെ ശക്തമായ സമരം ഉയർന്നുവരുമെന്നും എ.കെ ആന്റണി പറഞ്ഞു.

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറിക്ക് അനുമതി നൽകിയത്. ഇതിനായി സ്ഥലം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പ​ദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം കേരളത്തോടുള്ള അവ​ഗണനയാണെന്നും ആന്റണി പറഞ്ഞു. റായ്ബറേലിയിലെ കോച്ച്‌ ഫാക്ടറിക്ക് മുന്‍ഗണന നല്‍കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കത്ത് നല്‍കിയെങ്കില്‍ ആ കത്ത് ഹാജരാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഒറ്റയ്ക്ക് ധർണ നടത്തിയത് ശരിയായില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു. ഇക്കാര്യം പ്രതിപക്ഷവുമായി ചർച്ചചെയ്യാൻ മുഖ്യമന്ത്രി മുൻകൈ എടുത്തില്ല. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, എന്നാൽ അദ്ദേഹം ഇപ്പോഴും പാർട്ടി സെക്രട്ടറി എന്ന നിലയിലാണ് പെരുമാറുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു. ധര്‍ണയിൽ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ്ബഷീര്‍, എം.ഐ ഷാനവാസ്, കെ.വി തോമസ്, ആന്‍റോ ആന്‍റണി തുടങ്ങിയവര്‍ പങ്കെടുത്തു.

Story by
Read More >>