യുജിസിയെ ഇല്ലാതാക്കരുത്; ബിജെപിയുടെ ലക്ഷ്യം കാവിവല്‍ക്കരണം-മുഖ്യമന്ത്രി

Published On: 2018-06-29 06:45:00.0
യുജിസിയെ ഇല്ലാതാക്കരുത്; ബിജെപിയുടെ ലക്ഷ്യം കാവിവല്‍ക്കരണം-മുഖ്യമന്ത്രി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഗ്രാന്‍സ് കമീഷന്‍െ (യുജിസി) ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. യുജിസി നിര്‍ത്തലാക്കി മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴില്‍ ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഇന്നുള്ള പങ്ക് കൂടുതല്‍ പരിമിതപ്പെടുത്തുന്നതാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.


ഫെയ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:<>


Top Stories
Share it
Top