കന്യാസ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ തനിക്ക് കന്യാസ്ത്രീയില്‍ നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ്. ജലന്ധര്‍ ബിഷപ്പ് തന്നെ പീഡിപ്പിച്ചതായി...

കന്യാസ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ തനിക്ക് കന്യാസ്ത്രീയില്‍ നിന്നും പരാതി ലഭിച്ചിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ്. ജലന്ധര്‍ ബിഷപ്പ് തന്നെ പീഡിപ്പിച്ചതായി കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ഉജ്ജയിന്‍ ബിഷപ്പ് നല്‍കിയ മൊഴി. എന്നാൽ തനിക്ക് ജലന്ധര്‍ ബിഷപ്പുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും കന്യാസ്ത്രീ പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. സന്യാസ സഭയിലെ ഭരണപരമായ പ്രശ്‌നങ്ങളെ കുറിച്ചാണ് കന്യാസ്ത്രീ പറഞ്ഞതെന്നായിരുന്നു ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ പറഞ്ഞത്.

ഇത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ നേരിട്ടും ഇമെയില്‍ വഴിയും തന്നെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രശ്‌ന പരിഹാരത്തിനായി കുറവിലങ്ങാട് മഠത്തിലെത്തി ചര്‍ച്ച നടത്തിയിരുന്നതായും ബിഷപ്പ് വ്യക്തമാക്കി. നേരത്തെ, ബന്ധുകൂടിയായ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ വഴിയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കര്‍ദിനാളിന് പരാതി നല്‍കിയതെന്ന് കന്യാസ്ത്രീ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

പ്രശ്നപരിഹാരത്തിനായി കുറവിലങ്ങാട് മഠത്തില്‍ പോയിരുന്നതായും ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍, ജലന്ധര്‍ ബിഷപ്പിനെതിരെയുള്ള ലൈംഗീക ആരോപണം ആദ്യം അറിയിച്ചത് ഉജ്ജയില്‍ ബിഷപ്പിനെയാണെന്നാണ് കന്യാസ്ത്രി പറഞ്ഞിരുന്നത്. ബന്ധുവിന്റെ സുഹൃത്തായതിനാലാണ് ഉജ്ജയിന്‍ ബിഷപ്പിനെ സമീപിച്ചത്.

രണ്ട് ദിവസം കൂടെ അന്വേഷണ സംഘം ഉജ്ജയിനിയില്‍ തുടരും. വത്തിക്കാന്‍ അംബാസിഡറുടെ മൊഴി എടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ബിഷപ്പിനെതിരെ പോപ്പിനുള്ള പരാതി അംബാസിഡര്‍ക്ക് കൈമാറിയെന്നായിരുന്നു കന്യാസ്ത്രീയുടെ മൊഴി.