പുതിയ ദൗത്യം വെല്ലുവിളി നിറഞ്ഞത്, രാഹുലിന് നന്ദി: ഉമ്മന്‍ ചാണ്ടി

Published On: 2018-05-27T16:00:00+05:30
പുതിയ ദൗത്യം വെല്ലുവിളി നിറഞ്ഞത്, രാഹുലിന് നന്ദി: ഉമ്മന്‍ ചാണ്ടി

കോട്ടയം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിയുള്ള പുതിയ ചുമതല വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വമാണെന്ന് ഉമ്മന്‍ചാണ്ടി. പുതിയ ദൗത്യം ഏല്‍പ്പിച്ചതിന് പാര്‍ട്ടി അദ്ധ്യക്ഷന് നന്ദി പറയുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുതയായിരുന്നു ഉമ്മന്‍ചാണ്ടി.


ചുമതല ഏറ്റെടുത്താലും കേരള രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ഏല്‍പ്പിച്ച ദൗത്യത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പുതിയ ചുമതല വിവാദമാക്കേണ്ടെന്നും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top