സെക്രട്ടേറിയേറ്റിലേക്ക് ലോങ് മാര്‍ച്ചുമായി നഴ്‌സുമാര്‍, 24ന് ചേര്‍ത്തലയില്‍ നിന്ന് തുടക്കം

കോഴിക്കോട്: ശബളപരിഷ്‌കരണം അട്ടിമറിക്കുന്നതിനെതിരെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ യു.എന്‍.ഐയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തും. ഈ മാസം 24 ന്...

സെക്രട്ടേറിയേറ്റിലേക്ക് ലോങ് മാര്‍ച്ചുമായി നഴ്‌സുമാര്‍, 24ന് ചേര്‍ത്തലയില്‍ നിന്ന് തുടക്കം

കോഴിക്കോട്: ശബളപരിഷ്‌കരണം അട്ടിമറിക്കുന്നതിനെതിരെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ യു.എന്‍.ഐയുടെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടത്തും. ഈ മാസം 24 ന് ചേര്‍ത്തലയില്‍ നിന്നും ആരംഭിക്കുന്ന ലോങ് മാര്‍ച്ച് എട്ട് ദിവസം കൊണ്ട് തിരുവനന്തപുരം എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. മാര്‍ച്ച് ആരംഭിക്കുന്ന 24ന് നഴ്‌സുമാര്‍ സംസ്ഥാന വ്യാപക പണിമുടക്കും നടത്തും.

നഴ്‌സുമാരുടെ മിനിമം വേതനം 20000 രൂപയാക്കി പ്രഖ്യാപനം വന്നിട്ട് എട്ട് മാസമായെങ്കിലും ഇതുവരെ ഉത്തരവിറങ്ങിയില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ലോങ് മാര്‍ച്ചും പണിമുടക്കും.

Read More >>