മുഖ്യമന്ത്രി എവിടെയെന്ന് പ്രതിപക്ഷം

Published On: 28 March 2018 4:45 AM GMT
മുഖ്യമന്ത്രി എവിടെയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമാകുന്ന ഗുണ്ടാ ആക്രമണം ചര്‍ച്ച ചെയ്യണമെന്ന് ആവിശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തില്‍ സഭയില്‍ ബഹളം. മുഖ്യമന്ത്രി എവിടെയെന്ന് ചോദിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചത്. മൂന്ന് ദിവസമായി മുഖ്യമന്ത്രി സഭയില്‍ എത്തിയിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടി കാട്ടി.

ഗുണ്ടവിരുദ്ധനിയമമായ ഓപറേഷന്‍ കുബേര പ്രയോഗത്തില്‍ ഉണ്ടെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ജി സുധാകരന്‍ മറുപടി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണം വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top