കേരളത്തിലെ കോൺ​ഗ്രസ് മെച്ചപ്പെട്ട നേതൃത്വത്തെ അർഹിക്കുന്നു: വി ടി ബൽറാം

കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോൺ​ഗ്രസിന് നൽകിയതിനെ വിമർശിച്ച് വി ടി ബൽറാം എംഎൽഎ. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മാറണമെന്ന് ബല്‍റാം പറഞ്ഞു. കേരളത്തിലെ...

കേരളത്തിലെ കോൺ​ഗ്രസ് മെച്ചപ്പെട്ട നേതൃത്വത്തെ അർഹിക്കുന്നു: വി ടി ബൽറാം

കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോൺ​ഗ്രസിന് നൽകിയതിനെ വിമർശിച്ച് വി ടി ബൽറാം എംഎൽഎ. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മാറണമെന്ന് ബല്‍റാം പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നേതൃത്വത്തെ അര്‍ഹിക്കുന്നുവെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. കെപിസിസി പ്രസിഡന്റ് എം എം ഹസന്റെ വിശദീകരണത്തിനു തൊട്ടുപിന്നാലെ വിമർശനവുമായി ബല്‍റാം രംഗത്തെത്തിയത്.

രണ്ടു ഗ്രൂപ്പുകളുടെ നേതാക്കൾ ആരോടും ആലോചിക്കാതെ തന്നിഷ്ടപ്രകാരം എന്തെങ്കിലും തീരുമാനമെടുത്താൽ അത് കേരളത്തിലെ കോൺഗ്രസിന്റെ ഔദ്യോഗിക തീരുമാനമാവുന്ന അവസ്ഥ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്നും ബൽറാം പറഞ്ഞു. അതുകൊണ്ടുതന്നെ കേരളത്തിലെ രണ്ടോ മൂന്നോ നേതാക്കൾക്കു മാത്രമാണ് ഇൗ തീരുമാനത്തിന്റെ പൂർണ ഉത്തരവാദിത്തം. ഇതിലൂടെ കോൺ​ഗ്രസ് കേരളത്തിൽ സൃഷ്ടിക്കാൻ പോകുന്നത് അപകടകരമായ സാമുദായിക ധ്രുവീകരണമാകുമെന്നും ബൽറാം പറഞ്ഞു.

അതേസമയം, സംസ്ഥാന കോൺഗ്രസ് നേതൃത്വം മാറണമെന്ന് അനിൽ അക്കര എംഎൽഎയും ആവശ്യപ്പെട്ടു. മാറേണ്ടത് ആരായാലും അവരെല്ലാം മാറണം. കഴിവ്‌കെട്ട നേതൃത്വവും ഉപദേശികളും അടക്കം സമൂലമായമാറ്റം പാർട്ടിയിൽ വേണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. എ കെ ആന്റണി അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More >>