വടകരയിലെ ഓട്ടോറിക്ഷാ ഡൈവറുടെ ആത്മഹത്യ; ബ്ലേഡ് മാഫിയയുടെ ഭീഷണിമൂലമെന്ന് ബന്ധുക്കൾ

Published On: 7 Jun 2018 3:30 AM GMT
വടകരയിലെ ഓട്ടോറിക്ഷാ ഡൈവറുടെ ആത്മഹത്യ; ബ്ലേഡ് മാഫിയയുടെ ഭീഷണിമൂലമെന്ന് ബന്ധുക്കൾ

വടകര: ഓട്ടോറിക്ഷാ ഡൈവർ ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ നിരന്തര ഭീഷണിയെ തുടർന്നെന്ന് ബന്ധുക്കൾ. വടകര, കുട്ടോത്ത് - തൈയ്യുള്ളതിൽ സതീശൻ (55)ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയോടെ വടകര നാരായണനഗരത്ത് കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്നലെയും ബ്ലേഡ് മാഫിയ സംഘം വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നതായും വാങ്ങിയ പണം പൂർണ്ണമായും അടച്ചുതീർന്നിട്ടും ഈടായി നൽകിയ ചെക്കുകൾ തിരികെ നൽകാൻ ബ്ലേഡുകാരൻ തയ്യാറായിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ആറായിരം രൂപ വായ്പ വാങ്ങിയതിന് അറുപതായിരം രൂപ തിരികെ നൽകാനായിരുന്നു ഭീഷണിയെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

Top Stories
Share it
Top