ഓട്ടോഡ്രൈവറുടെ ആത്മഹത്യ; വടകരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പോലീസ് റെയ്ഡ്

കോഴിക്കോട്: വടകരയില്‍ ബ്ലേഡ് മാഫിയ ഭീഷണിയില്‍ ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി. വടകര...

ഓട്ടോഡ്രൈവറുടെ ആത്മഹത്യ; വടകരയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പോലീസ് റെയ്ഡ്

കോഴിക്കോട്: വടകരയില്‍ ബ്ലേഡ് മാഫിയ ഭീഷണിയില്‍ ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തി.

വടകര പുതിയ ബസ്റ്റാന്റ് പരിസരത്തുള്ള എം.സി ഫൈനാന്‍സിലാണ് പരിശോധന. ഇവിടെ നിന്നും ചില രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുടെ വിശദമായ മൊഴിയെടുത്ത ശേഷം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വടകര ഡിവൈഎസ്പി സി.ആര്‍ സന്തോഷ് പറഞ്ഞു.

ബ്ലേഡ് മാഫിയയുടെ നിരന്തര ഭീഷണിയെ തുടര്‍ന്ന് വടകര കുട്ടോത്ത് തൈയ്യുള്ളതില്‍ സതീശന്‍ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പില്‍ ബ്ലേഡ് മാഫിയയില്‍ നിന്ന് തനിക്ക് ഭീഷണി നേരിടുന്നതായി പറയുന്നുണ്ട്. ഭാര്യ റീജയുടെ ചെക്ക് ഈട് നല്‍കിയാണ് സതീശന്‍ ബ്ലേഡ് മാഫിയയില്‍ നിന്നും പണം വാങ്ങിയത്. വാങ്ങിയ തുകയുടെ പത്തിരട്ടിയോളം തിരികെ നല്‍കിയിട്ടും ചെക്ക് തിരികെ നല്‍കിയിരുന്നില്ലെന്നും കൂടുതല്‍ പണത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.

Story by
Read More >>