വാഗമണ്‍ സിമി ക്യാംപ് കേസ്: പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിനതടവ്

കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസില്‍ പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. നാല് മലയാളികളടക്കം 18 പേരുടെ ശിക്ഷയാണ് എറണാകുളം പ്രത്യേക എന്‍ ഐ എ കോടതി...

വാഗമണ്‍ സിമി ക്യാംപ് കേസ്: പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിനതടവ്

കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസില്‍ പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. നാല് മലയാളികളടക്കം 18 പേരുടെ ശിക്ഷയാണ് എറണാകുളം പ്രത്യേക എന്‍ ഐ എ കോടതി വിധിച്ചത്. ഒരു വര്‍ഷത്തിലേറെ നീണ്ട വിചാരണക്കൊടുവില്‍ 18 പ്രതികള്‍ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

എന്‍ ഐ എ കോടതി ജഡ്ജി ഡോ. കൗസര്‍ എടപ്പകത്താണ് വിധി പ്രസ്താവിച്ചത്. പി എ ഷാദുലി, പി എ ഷിബിലി, മുഹമ്മദ് അന്‍സാര്‍ നദ്വി, മന്‍സൂര്‍, എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മലയാളികള്‍. യുഎപിഎ 10,38 വകുപ്പുകള്‍, സ്‌ഫോടക വസ്തു കൈവശം വെച്ചത് തുടങ്ങീ കുറ്റങ്ങളാണ് തെളിഞ്ഞത്.

Read More >>