വാരാപ്പുഴ: എവി ജോര്‍ജിനെതിരേ രണ്ടു ദിവസത്തിനകം നടപടി

Published On: 2018-05-09T11:45:00+05:30
വാരാപ്പുഴ: എവി ജോര്‍ജിനെതിരേ രണ്ടു ദിവസത്തിനകം നടപടി

വാരാപ്പുഴ: പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ ആലുവ റൂറല്‍ എസ്പി ആയിരുന്ന എവി ജോര്‍ജിന്റെ പേരില്‍ കേസെടുക്കും. എവി ജോര്‍ജിനെതിരായ നടപടി രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ ആര്‍ടിഎഫ് സ്‌ക്വാഡിന് നിര്‍ദേശം നല്‍കിയിരുന്നത് റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജ് ആയിരുന്നു. അതുകൊണ്ടുതന്നെ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം എസ്പിക്കാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

അതിനിടെ വാസുദേവന്റെ മകന്റെ മൊഴി വ്യാജമായി തയ്യാറാക്കിയതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആളുമാറിയല്ല അറസ്റ്റെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്.

Top Stories
Share it
Top