വരാപ്പുഴ കേസ്: എസ്ഐ ദീപക്കിന്‌ 14 ദിവസത്തേക്ക് റിമാന്‍ഡ്

Published On: 2018-04-21T19:30:00+05:30
വരാപ്പുഴ കേസ്: എസ്ഐ ദീപക്കിന്‌ 14 ദിവസത്തേക്ക് റിമാന്‍ഡ്

കൊച്ചി: വരാപ്പുഴ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അറസ്റ്റിലായ എസ്ഐ ദീപക്കിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശ്രീജിത്തിനെ ദീപക് ശാരീരികമായി ഉപദ്രവിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കസ്റ്റഡിയിലെടുക്കുമ്പോള്‍ ശ്രീജിത്തിന് മര്‍ദനമേറ്റിരുന്നു. ഇത് കണക്കിലെടുക്കാതെ ലോക്കപ്പില്‍ വെച്ചും ശ്രീജിത്തിനെ മര്‍ദിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യം ലഭിച്ചാല്‍ ഉന്നത സ്വാധീനമുപയോഗിച്ച് ദീപക് തെളിവ് നശിപ്പിക്കുമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.

ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത ദിവസം ദീപക് അവധിയിലായിരുന്നു. എന്നിട്ടും സ്റ്റേഷനിലെത്തിയത് എന്തിനാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ദീപക് നല്‍കാനായില്ല.

Top Stories
Share it
Top