വരാപ്പുഴ കസ്റ്റഡിമരണം: തെളിവ് ലഭിച്ചാൽ ആരെയും പ്രതിയാക്കുമെന്ന് പ്രോസിക്യൂഷൻ

കൊ​ച്ചി: വ​രാ​പ്പു​ഴ സ്വദേശി ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ തെ​ളി​വ് ല​ഭി​ച്ചാ​ൽ ആ​രേ​യും പ്ര​തി​യാ​ക്കു​മെ​ന്ന്...

വരാപ്പുഴ കസ്റ്റഡിമരണം: തെളിവ് ലഭിച്ചാൽ ആരെയും പ്രതിയാക്കുമെന്ന് പ്രോസിക്യൂഷൻ

കൊ​ച്ചി: വ​രാ​പ്പു​ഴ സ്വദേശി ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ തെ​ളി​വ് ല​ഭി​ച്ചാ​ൽ ആ​രേ​യും പ്ര​തി​യാ​ക്കു​മെ​ന്ന് പ്രോ​സി​ക്യു​ഷ​ൻ. കേ​സി​ൽ​നി​ന്ന് ആ​രേ​യും ഒ​ഴി​വാ​ക്കി​ല്ലെ​ന്നും തെ​ളി​വ് ല​ഭി​ച്ചാ​ൽ എ​സ്പി​യെ​യും പ്ര​തി​യാ​ക്കു​മെ​ന്നും പ്രോ​സി​ക്യു​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. എ​സ്ഐ ദീ​പ​ക്കി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വേ​യാ​ണ് പ്രോ​സി​ക്യു​ഷ​ൻ കോ​ട​തി​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

അ​തേ​സ​മ​യം, കേ​സി​ൽ ആ​ലു​വ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി. ജോ​ർ​ജി​നെ സം​ര​ക്ഷി​ക്കാ​നാ​ണു ത​ന്നെ പ്ര​തി​യാ​ക്കി​യ​തെ​ന്ന് ദീ​പ​ക്ക് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. എ​സ്പി ത​ന്നെ വീ​ട്ടി​ൽ ​നി​ന്നു വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് കേ​സി​ൽ പ്ര​തി​യാ​ക്കി​യ​ത്. ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ശ്രീ​ജി​ത്തി​നെ മ​ർ​ദി​ച്ച​തെ​ന്നും ദീ​പ​ക്കി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​തി​യി​ൽ വാ​ദി​ച്ചു. കേ​സ് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

അതേസമയം ശ്രീ​​ജി​​ത്തി​​ന്‍റെ ഭാ​​ര്യ അ​​ഖി​​ല പ​​റ​​വൂ​​ർ താ​​ലൂ​​ക്ക് ഓ​​ഫീ​​സി​​ൽ ഇ​​ന്ന​​ലെ ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. ഡി​​ഫാം പാ​​സാ​​യി​​ട്ടു​​ള്ള അ​​ഖി​​ല​​യ്ക്ക് എ​​ൽ​​ഡി ക്ലാ​​ർ​​ക്കാ​​യി​​ട്ടാ​​ണ് നി​​യ​​മ​​നം ന​​ൽകി​​യി​​ട്ടു​​ള്ള​​ത്. നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ നൽകാനും കാബിനറ്റ് യോ​ഗം തീരുമാനിച്ചിട്ടുണ്ട്.

Read More >>