വാരാപ്പുഴ കസ്റ്റഡി മരണം: എഎസ്‌ഐയെ ചോദ്യം ചെയ്യുന്നു

വാരാപ്പുഴ: പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ വാരാപ്പുഴ എഎസ്‌ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട്...

വാരാപ്പുഴ കസ്റ്റഡി മരണം: എഎസ്‌ഐയെ ചോദ്യം ചെയ്യുന്നു

വാരാപ്പുഴ: പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ വാരാപ്പുഴ എഎസ്‌ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് നേരത്തേ ജയാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. സ്ഥലം എസ്‌ഐ ജിഎസ് ദീപക് അവധിയിലായിരുന്നതിനാല്‍ ജയാനന്ദനായിരുന്നു സ്‌റ്റേഷന്റെ ചുമതല.

അതേസമയം, റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരെ തിരിച്ചറിയല്‍ പരേഡിനു വിധേയമാക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്. ശ്രീജിത്തിന്റെ അമ്മയെയും ബന്ധുക്കളെയും ദൃക്‌സാക്ഷികളെയും ഉള്‍പ്പെടുത്തിയാണ് തിരിച്ചറിയല്‍ പരേഡ് നടത്തുക. തിരിച്ചറിയല്‍ പരേഡ് എന്നു നടത്തുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേസില്‍ റിമാന്ഡില്‍ കഴിയുന്ന ജിഎസ് ദീപകിന് തിരിച്ചറിയല്‍ പരേഡ് ഇല്ലെന്നാണ് വിവരം.

Read More >>