വാരാപ്പുഴ കസ്റ്റഡി മരണം: സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published On: 2018-04-23 10:00:00.0
വാരാപ്പുഴ കസ്റ്റഡി മരണം: സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരിച്ച സംഭവം സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ്.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ല. പോലീസ് പ്രതിയായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ല. കേസില്‍ ആരോപണം നേരിടുന്ന വാരാപ്പുഴ റൂറല്‍ എസ്പി എവി ജോര്‍ജ്ജിനെ പോലീസ് അക്കാദമിയിലേക്ക് മാറ്റിയ നടപടിയും ശരിയായില്ല. ഇത്തരത്തില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ പോലീസ് സേനയെ പരിശീലിപ്പിക്കാനയക്കുന്നത് കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ കേസില്‍ നേരത്തേ അറസ്റ്റിലായ വാരാപ്പുഴ എസ്‌ഐ ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂര്‍ കോടതി തള്ളി.

Top Stories
Share it
Top