വരാപ്പുഴ കസ്റ്റഡി മരണം : പോലീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

Published On: 2018-05-05T18:15:00+05:30
വരാപ്പുഴ കസ്റ്റഡി മരണം :  പോലീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവന്തപുരം: വരാപ്പുഴ സ്വദേശി ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീജിത്തിന്റെ മരണം സംസ്ഥാനത്തിനാകെ അപമാനമുണ്ടാക്കിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുത്തിട്ടുണ്ട്. പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് തന്നെ കേസെടുത്തിട്ടുണ്ട്. കുറ്റം ചെയ്താല്‍ പോലീസായാലും നടപടിയെടുക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അതേസമയം ശ്രീജിത്തിനെ കസ്റ്റഡിയിലെടുതക്കാന്‍ കാരണമായ വാസുദേവന്റെ വീടാക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. വിഞ്ചു, വിപിന്‍, തുളസീദാസ് എന്ന ശ്രീജിത്ത് എന്നിവരാണ് കീഴടങ്ങിയത്.കൊല്ലപ്പെട്ട ശ്രീജിത്തിന് അക്രമണത്തില്‍ പങ്കില്ലെന്നും പോലീസിനെ ഭയന്നാണ് ഇത്രയും നാള്‍ ഒളിവില്‍ കഴിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.

Top Stories
Share it
Top