ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, ഭാര്യക്ക് ജോലി  

Published On: 2018-05-02T10:45:00+05:30
 ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, ഭാര്യക്ക് ജോലി  

തിരുവനന്തപുരം: വരാപുഴ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. ശ്രീജിത്തിന്റെ ഭാര്യക്ക് ജോലി നല്‍കാനും ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.


ഏറെ വിമര്‍ശനങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വരാപുഴ സിഐ ക്രിസ്പിന്‍ സാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Top Stories
Share it
Top