വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി: കൊല്ലപ്പെട്ട ശ്രീജിത്തിന് ആക്രമണത്തില്‍ പങ്കില്ലെന്ന് മൊഴി

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ വാസുദേവന്‍ തൂങ്ങിമരിക്കാനിടയായ വീടാക്രമണ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി. വാസുദേവന്റെ വീടാക്രമിച്ച മൂന്ന്...

വരാപ്പുഴ വീടാക്രമണക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി: കൊല്ലപ്പെട്ട ശ്രീജിത്തിന് ആക്രമണത്തില്‍ പങ്കില്ലെന്ന് മൊഴി

കൊച്ചി: വരാപ്പുഴയില്‍ ഗൃഹനാഥന്‍ വാസുദേവന്‍ തൂങ്ങിമരിക്കാനിടയായ വീടാക്രമണ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി. വാസുദേവന്റെ വീടാക്രമിച്ച മൂന്ന് പേരാണ് ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ കീഴടങ്ങിയത്.

വിഞ്ചു,വിപന്‍, തുളസീദാസ് എന്ന ശ്രീജിത്ത് എന്നിവരാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ കീഴടങ്ങിയത്. തുളസീ ദാസാണു ശ്രീജിത്ത് എന്ന് തെറ്റിദ്ധരിച്ചാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ശ്രീജിത്ത് കൊല്ലപ്പെടുകയായിരുന്നു.

കൊല്ലപ്പെട്ട ശ്രീജിത്തിന് അക്രമണത്തില്‍ പങ്കില്ലെന്നും പോലീസിനെ ഭയന്നാണ് ഇത്രയും നാള്‍ ഒളിവില്‍ കഴിഞ്ഞതെന്നും കീഴടങ്ങിയ പ്രതികള്‍ പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Read More >>