ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യ കസ്റ്റഡി മരണമല്ല-മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ആദ്യ കസ്​റ്റഡി മരണമല്ല വരാപ്പുഴ സ്വദേശി ശ്രീജിത്തി​​ന്റേതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ. ഇത്തരം സംഭവങ്ങളിൽ...

ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യ കസ്റ്റഡി മരണമല്ല-മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ആദ്യ കസ്​റ്റഡി മരണമല്ല വരാപ്പുഴ സ്വദേശി ശ്രീജിത്തി​​ന്റേതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ ശക്​തമായ നടപടി ഇതിനു മുമ്പ്​ ഉണ്ടായോ എന്നും മുഖ്യമന്ത്രി ചോദിച്ചു. വി.ഡി സതീശ​​​ൻെറ സബ്​മിഷന്​ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആലുവ മുൻ റൂറൽ എസ്​.പി എ.വി ജോർജി​നെ പ്രതിചേർക്കുന്നതിനെ കുറിച്ച്​ നിയമോപദേശം തേടിയത്​ സ്വാഭാവികമായ നടപടിയാണ്​.ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ച് നിയമോപദേശം തേടാന്‍ സംസ്ഥാനത്ത് ആധികാരികമായി അവകാശമുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയപോദേശം തേടിയിട്ടുള്ളത്. അന്വേഷണത്തിലോ നിയമോപദേശത്തിലോ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. മാത്രമല്ല, ഇക്കാര്യങ്ങളെല്ലാം ഇപ്പോള്‍ ബഹുമാനപ്പട്ട ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. നാളെ (21.06.2018) ഇതു സംബന്ധിച്ച കേസ് പരിഗണനക്ക് വരികയാണ്. കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന കേസിനെ സംബന്ധിച്ച് കൂടുതല്‍ അഭിപ്രായം പറയുന്നതും ചര്‍ച്ച ചെയ്യുന്നതും അഭികാമ്യമല്ല. കേസിൽ ആരുടെയെങ്കിലും പങ്ക്​ തെളിഞ്ഞാൽ പ്രത്യേകാന്വേഷണ സംഘം തുടർ നടപടി സ്വീകരിക്കുമെന്നും ശ്രീജിത്തി​​ൻെറ കുടുംബം അന്വേഷണത്തിൽ തൃപ്​തി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ശ്രീജിത്തി​​​ൻെറ കുടുംബം സി.ബി.​ഐ അന്വേഷണമാണ്​ ആവശ്യ​പ്പെട്ടതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല സഭയിൽ പറഞ്ഞു.

വരാപ്പുഴ കസ്​റ്റഡി മരണക്കേസിൽ അടിയന്തര പ്രമേയത്തിനുള്ള പ്രതിപക്ഷ ആവശ്യം സ്​പീക്കർ തള്ളിയിരുന്നു. കേസിൽ റൂറൽ എസ്​.പി എ.വി ജോർജിനെ കുറ്റവിമുക്​തനാക്കിയ വിഷയം സഭ നിർത്തി വെച്ച്​ ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തി​​​ൻെറ ആവശ്യം. എന്നാൽ നിയമോപദേശം സഭ നിർത്തിവെച്ച്​ ചർച്ച ചെയ്യാനാകില്ലെന്ന്​ സ്​പീക്കർ വ്യക്​തമാക്കി. ‌എന്നാൽ ഇക്കാര്യം ചട്ടങ്ങളിലില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞതോടെ ഇതു സംബന്ധിച്ച്​ രൂക്ഷമായ വാക്കേറ്റമാണ് പ്രതിപക്ഷവും സ്​പീക്കറും തമ്മിലുണ്ടായത്.

വിഷയം ആദ്യ സബ്​മിഷനായി ഉന്നയിക്കാമെന്ന​ സ്​പീക്കറുടെ നിർദേശം പ്രതിപക്ഷം അം​ഗീകരിക്കുകയും വി.ഡി സതീശൻ ആദ്യ സബ്​മിഷനായി ഉന്നയിക്കുകയും ചെയ്യുകയായിരുന്നു. കേസി​​​ൻെറ തുടക്കം മുതൽ എസ്. പിയെ രക്ഷിക്കാനുള്ള ശ്രമമാണ്​ സർക്കാർ നടത്തുന്നതെന്നും റൂറൽ ടൈഗർ ഫോഴ്​സിന്​ എസ്​.പിയുടെ നിർദേശമില്ലാതെ പ്രവർത്തിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു.സംഭവത്തിൽ മറ്റ് ​പൊലിസുകാരെല്ലാം പ്രതികളാണ്, റൂറൽ എസ്​.പി മാത്രം കുറ്റക്കാരനല്ല എന്ന നിലപാട്​ അംഗീകരിക്കാനാകില്ലെന്നും സതീശൻ വ്യക്​തമാക്കി. കേസ്​ അട്ടിമറിക്കാനാണ്​ എ.വി ജോർജിനെ രക്ഷിക്കുന്നതെന്നും സതീശൻ ആരോപിച്ചു. വിഷയത്തിൽ സർക്കാറി​​ൻെറ മറുപടിയിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു.

Story by
Read More >>