വരാപ്പുഴ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ മുഖ്യമന്ത്രി

Published On: 24 April 2018 7:00 AM GMT
വരാപ്പുഴ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നടത്തിയ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി അന്വേഷണം ഫലപ്രദമല്ലെന്ന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ പ്രസ്താവനയ്ക്കെതിരെ സ്വരം കടുപ്പിച്ച് പ്രതികരിച്ചു.

കമ്മീഷന്‍ ചെയര്‍മാന്‍ ആ പണിയെടുത്താല്‍ മതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു കാരണവശാലും മൂന്നാംമുറ അനുവദിക്കില്ലെന്നും മഖ്യമന്ത്രി കൂട്ടിചേര്‍ത്തു. മുന്‍കാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ പ്രസ്താവന നടത്തരുത്. പലപ്പോഴും അങ്ങനെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വരാപ്പുഴ ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തൃപ്തനല്ലെന്നും അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി മോഹന്‍ദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റൂറല്‍ എസ്പി എ വി ജോര്‍ജ്ജിനെ സ്ഥലം മാറ്റിയതിനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.

Top Stories
Share it
Top