വരാപ്പുഴ കസ്റ്റഡി മരണം: റൂറല്‍ എസ്. പി, എ വി ജോര്‍ജിനെ ചോദ്യം ചെയ്യും

കൊച്ചി: വരാപ്പുഴ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പി ആയിരുന്ന എ.വി ജോര്‍ജിനെ പ്രത്യേക അന്വേഷണ...

വരാപ്പുഴ കസ്റ്റഡി മരണം: റൂറല്‍ എസ്. പി, എ വി ജോര്‍ജിനെ ചോദ്യം ചെയ്യും

കൊച്ചി: വരാപ്പുഴ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പി ആയിരുന്ന എ.വി ജോര്‍ജിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം അറസ്്റ്റിലായ സി ഐ ക്രിസ്പിന്‍ സാമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കസ്റ്റഡി മരണം നടക്കുമ്പോള്‍ ആലുവ റൂറല്‍ എസ്.പി ആയിരുന്നു എ.വി ജോര്‍ജ്.

അദ്ദേഹത്തിന്റെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍.ടി.എഫ്) ആയിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജിനെ അന്വേഷണവിധേയമായി സ്ഥലം മാറ്റിയിരുന്നു. അതേസമയം, കസ്റ്റഡി മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.ഐ ക്രിസ്പിന്‍ സാമിനെ ഇന്ന് പറവൂര്‍ കോടതിയില്‍ ഹാജരാക്കും.

Story by
Read More >>