വരാപുഴ കേസ്: ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജിന് സ്ഥലമാറ്റം 

Published On: 2018-04-21 09:45:00.0
വരാപുഴ കേസ്: ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജിന് സ്ഥലമാറ്റം 

കൊച്ചി: വരാപുഴ കേസില്‍ ആരോപണ വിധേയനായ ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റി.. രാഹുല്‍ ആര്‍.നായര്‍ക്കാണ് പകരം ചുമതല.

വരാപ്പുഴ കസ്റ്റഡിമരണക്കേസിലെ പ്രതികള്‍ റൂറല്‍ എസ്പിയുടെ സ്‌ക്വാഡിലെ അംഗങ്ങളാണ്. സ്‌ക്വാഡിലെ മൂന്ന് അംഗങ്ങളെ കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തിരുന്നു. ആരോപണമുയര്‍ന്നതോടെ എ.വി.ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫ് സ്‌ക്വാഡ് പിരിച്ചുവിട്ടിരുന്നു.

Top Stories
Share it
Top