വരാപ്പുഴ കസ്റ്റഡി കൊലപാതകം: എ.വി.ജോര്‍ജിന് സസ്‌പെന്‍ഷന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിന് സസ്‌പെന്‍ഷന്‍. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും...

വരാപ്പുഴ കസ്റ്റഡി കൊലപാതകം: എ.വി.ജോര്‍ജിന് സസ്‌പെന്‍ഷന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിന് സസ്‌പെന്‍ഷന്‍. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു.

സംഭവത്തില്‍ എ.വി. ജോര്‍ജിന് വീഴ്ച പറ്റിയെന്നും നടപടി വേണമെന്നും ആവശ്യപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നടപടി. എ.വി. ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണെന്നും പല കേസുകളിലും ആര്‍.ടി.എഫിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ആര്‍ടിഎഫിനെ രൂപീകരിച്ച് ക്രിമിനല്‍ കേസുകളില്‍ ഇടപെട്ടത് ശരിയായ നടപടിയല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് ഉദ്യോഗസ്ഥരായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് എ.വി ജോര്‍ജിനെതിരെ സര്‍ക്കാര്‍ നടപടി

Read More >>