വരാപ്പുഴ കസ്​റ്റഡി മരണം: എ.വി ജോർജിനെ പ്രതി ചേർക്കില്ല

Published On: 2018-06-17T14:45:00+05:30
വരാപ്പുഴ കസ്​റ്റഡി മരണം: എ.വി ജോർജിനെ പ്രതി ചേർക്കില്ല

കൊച്ചി: വാരാപ്പുഴ സ്വദേശി ശ്രീജിത്തിത്ത് പൊലിസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആലുവ മുന്‍ റൂറല്‍ എസ് പി എ.വി ജോര്‍ജിനെ പ്രതിയാക്കില്ല.

ജോര്‍ജിനെ പ്രതിയാക്കേണ്ടതില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ പ്രത്യേക അന്വേഷണസംഘത്തിന് നിയമോപദേശം നല്‍കി.

എ.വി ജോര്‍ജിനെ പ്രതിയാക്കാന്‍ പാകത്തിലുള്ള തെളിവുകള്‍ കേസിലില്ലെന്നും വകുപ്പുതല നടപടികളുമായി മുന്നോട്ടു പോകാമെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Top Stories
Share it
Top