വാരപ്പുഴ കസ്റ്റഡി മരണക്കേസ്: മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍

Published On: 18 April 2018 2:30 PM GMT
വാരപ്പുഴ കസ്റ്റഡി മരണക്കേസ്: മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍

കൊച്ചി: വാരപ്പുഴ സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ അറസ്റ്റില്‍. എസ്.പിയുടെ സ്‌പെഷല്‍ ഫോഴ്‌സിലുള്ള സന്തോഷ്, സുമിത്ത്, ജിതിന്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തവരാണ് ഇവര്‍. ശ്രീജിത്ത് കൊല്ലപ്പെട്ട് ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ നിര്‍ണായക അറസ്റ്റ് നടക്കുന്നത്.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് അറസ്റ്റിലായതെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഐ.ജി എസ്.ശ്രീജിത്ത് പറഞ്ഞു. കുറ്റക്കാരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ നടപടി ഉണ്ടാകുമെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു

Top Stories
Share it
Top