വാരാപ്പുഴ കേസ്: അറസ്റ്റിലായ പൊലീസുകാരെ കോടതിയില്‍ ഹാജരാക്കുന്നു

Published On: 2018-04-19T18:15:00+05:30
വാരാപ്പുഴ കേസ്: അറസ്റ്റിലായ പൊലീസുകാരെ കോടതിയില്‍ ഹാജരാക്കുന്നു

കൊച്ചി: വാരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പ്രതികളെ ഉടന്‍ പറവൂര്‍ കോടതിയില്‍ ഹാജരാക്കും. ഇവരെ ആലുവ പൊലീസ് ക്ലബില്‍ നിന്നും കോടതിയിലേക്ക് കൊണ്ടു പോയി. ഇന്നലെയായിരുന്നു കേസില്‍ പ്രതികളായ പൊലീസുകാരെ അറസ്റ്റ് ചെയ്തത്.
എസ്.പിയുടെ സ്പെഷല്‍ ഫോഴ്സിലുള്ള സന്തോഷ്, സുമിത്ത്, ജിതിന്‍ രാജ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തവരാണ് ഇവര്‍.


Top Stories
Share it
Top