വരാപുഴ കസ്റ്റഡി കൊലപാതകം: സിബിഐ അന്വേഷണം ഇല്ല

Published On: 2018-07-09T14:15:00+05:30
വരാപുഴ കസ്റ്റഡി കൊലപാതകം: സിബിഐ അന്വേഷണം ഇല്ല

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് ഹൈക്കോടതി. മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നിലവിലെ അന്വേഷണം തൃപ്തികരമെന്നും കോടതി. അതേസമയം, നിയമപോരാട്ടം തുടരുമെന്ന് ഭാര്യ അഖില പ്രതികരിച്ചു.

പൊലീസുകാര്‍ പ്രതിയായ കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നുമാണ് ആവശ്യം. അന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഗുരുതരമായ പിഴവുകള്‍ അന്വേഷണത്തില്‍ ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാമെന്ന് സിബിഐ നിലപാട് എടുത്തിരുന്നില്ല. റൂറല്‍ എസ് പിയായിരുന്ന എ വി ജോര്‍ജിനെ പ്രതിചേര്‍ക്കെണ്ടെന്ന പൊലീസ് തീരുമാനത്തിന് പിന്നാലെയായിരുന്നു ഹര്‍ജി ഹൈക്കോടതിയില്‍ എത്തിയത്.

Top Stories
Share it
Top