ശ്രീജിത്തിന്റെ കസ്റ്റഡി മരണം; റൂറല്‍ എസ് പിയെ സ്ഥലം മാറ്റണമെന്ന് ചെന്നിത്തല

Published On: 14 April 2018 9:00 AM GMT
ശ്രീജിത്തിന്റെ കസ്റ്റഡി മരണം; റൂറല്‍ എസ് പിയെ സ്ഥലം മാറ്റണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ റൂറല്‍ എസ് പി, എം വി ജോര്‍ജിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് രൂപീകരിക്കാന്‍ അദ്ദേഹത്തിന് ആരാണ് അധികാരം നല്‍കിയതെന്നും ജോര്‍ജ്ജിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എസ് പിക്ക് പോലും പൊലീസില്‍ നിയന്ത്രണമില്ല. ശ്രീജിത്തിന് സംഘട്ടനത്തിലാണ് പരിക്കേറ്റതെന്ന വാദം നിലനില്‍ക്കില്ല. കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും പൊലീസും ശ്രമിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. ശ്രീജിത്തിന്റെ കേസ് സിബിഐക്ക് വിടുകയോ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്യണം. ശ്രീജിത്തിന്റെ വിധവക്ക് ജോലി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top Stories
Share it
Top