വടകരയിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

Published On: 2018-05-21T20:45:00+05:30
വടകരയിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

വടകര: ദേശീയപാതയിൽ കൈനാട്ടിയിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. രണ്ടു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. അപകടത്തിൽ മരിച്ച ഒരാളെ തിരിച്ചറിഞ്ഞു. തലശേരി ടെംപിൾ ഗേറ്റ് സുലൈഖ മൻസിൽ മുഹമ്മദ് ഇഖ്ബാൽ (20) ആണ് മരിച്ചത്.

കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. കണ്ടെയ്നർ ലോറിയുമായുള്ള ഇടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മരിച്ചവർ തലശ്ശേരി സ്വദേശികളാണ്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ.

Top Stories
Share it
Top