വയല്‍ക്കിളി നേതാവിന്റെ വീടിനുനേരെ ആക്രമണം

Published On: 22 March 2018 4:15 AM GMT
വയല്‍ക്കിളി നേതാവിന്റെ വീടിനുനേരെ ആക്രമണം

കണ്ണൂര്‍: കീഴാറ്റുരിലെ വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനുനേരെ ആക്രമണം. പുലര്‍ച്ചെ 1.45ഓടെ രണ്ടു ബൈക്കുകളിലായെത്തിയ ആളുകള്‍ സുരേഷിന്റെ വീടിനുനേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. രാത്രിതന്നെ പോലീസ് സംഭവ സ്ഥലത്തെത്തി. ബൈപ്പാസ് നിര്‍മാണത്തിനെതിരായ സമരം ശക്തിപ്പെടുത്താന്‍ വയല്‍ക്കിളികള്‍ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

Top Stories
Share it
Top