സുധാകരന് തിമിരമെന്ന് വയല്‍ക്കിളികള്‍

Published On: 2018-03-20T15:30:00+05:30
സുധാകരന് തിമിരമെന്ന് വയല്‍ക്കിളികള്‍

മന്ത്രി ജി സുധാകരന് തിമിരം ബാധിച്ചുവെന്ന് കീഴാറ്റൂര്‍ സമരസമിതി നേതാവ് സന്തോഷ് കീഴാറ്റൂര്‍. നിരവധി പോരാട്ടങ്ങളിലൂടെയാണ് സിപിഐയും സിപിഎം എന്നീ പാര്‍ട്ടികള്‍ വളര്‍ന്നുവന്നത്‌. ആ ചരിത്രത്തിന്റെ മുഖത്ത് കാരക്കിച്ച് തുപ്പുകയായിരുന്നു മന്ത്രി ജി സുധാകരന്‍ എന്നും അദ്ദേഹം തത്സമയത്തോട് പറഞ്ഞു.

സമരചരിത്രം തന്നെ മന്ത്രി മറന്നു. വയല്‍ കിളികള്‍ വയല്‍ കഴുകന്‍മാരാണെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തുളള അടിയന്തിരപ്രമേയത്തിനു പ്രതിപക്ഷം നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

Top Stories
Share it
Top