അണ്ടനും അടകോടനും നേതാക്കളാകുന്നു; കോൺ​ഗ്രസിനെ വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രം

Published On: 2018-06-02T11:00:00+05:30
അണ്ടനും അടകോടനും നേതാക്കളാകുന്നു; കോൺ​ഗ്രസിനെ വിമര്‍ശിച്ച് പാര്‍ട്ടി മുഖപത്രം

തിരുവനന്തപുരം: ചെങ്ങന്നൂരിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിച്ച് പാര്‍ട്ടി മുഖപത്രം വീക്ഷണം. ചെങ്ങന്നൂരിലെ അവസരം പാർട്ടി കളഞ്ഞുകുളിച്ചെന്നു കുറ്റപ്പെടുത്തിയ പത്രം അണ്ടനും അടകോടനും നേതാക്കളാകുന്നുവെന്നും പരിഹസിക്കുന്നുണ്ട്.

'വേണം കോൺഗ്രസിന് രണോന്മുഖ നേതൃത്വം' എന്ന തലക്കെട്ടിലാണ് പത്രം മുഖപ്രസംഗം എഴുതിയിരിക്കുന്നത്. കോണ്‍ഗ്രസ് ജഡാവസ്ഥയിലാണെന്നും നേതാക്കള്‍ക്ക് ഗ്രൂപ്പ് താല്‍പര്യമാണെന്നും പാർട്ടിയുടെ പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയായെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു.

പാർട്ടിയുടെ നേതൃത്വം വിപ്ലവ വീര്യമുളള തലമുറക്ക് കൈമാറണമെന്നും പാര്‍ട്ടിക്കും മുന്നണിക്കും കായചികില്‍സ വേണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നുണ്ട്. സൽപേരും സുതാര്യ ജീവിതവുമുള്ളവരെ നേതാക്കളാക്കണമെന്നും മുഖപ്രസം​ഗം പറയുന്നു.

Top Stories
Share it
Top