ഉദയകുമാര്‍ ഉരുട്ടികൊലകേസില്‍ പോലീസുകാര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി

തിരുവനന്തപുരം: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ പോലീസുകാര്‍ കുറ്റക്കാര്‍. 13 വര്‍ഷം മുമ്പ് നടന്ന കസ്റ്റഡി കൊലപാതകത്തിലാണ്...

ഉദയകുമാര്‍ ഉരുട്ടികൊലകേസില്‍ പോലീസുകാര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി

തിരുവനന്തപുരം: കേരള മനഃസാക്ഷിയെ ഞെട്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ പോലീസുകാര്‍ കുറ്റക്കാര്‍. 13 വര്‍ഷം മുമ്പ് നടന്ന കസ്റ്റഡി കൊലപാതകത്തിലാണ് ഇന്ന് നിര്‍ണായക വിധി വന്നത്. പൊലീസുകാരായ ആറ് പ്രതികള്‍ കുറ്റക്കാര്‍. പൊലീസുകാരായ കെ. ജിതകുമാര്‍, എസ്.വി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് വിധി. ശിക്ഷ പിന്നീട് വിധിക്കും. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍.

മോഷണ കുറ്റം ആരോപിച്ച് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുള്ള പൊലീസുകാര്‍ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ സ്റ്റേഷനില്‍ വച്ച് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

പൊലീസുകാരായ കെ. ജിതകുമാര്‍, എസ്.വി. ശ്രീകുമാര്‍, എഎസ്‌ഐ കെ.വി. സോമന്‍, ഫോര്‍ട്ട് എസ്‌ഐയായിരുന്ന ടി. അജിത് കുമാര്‍, ഫോര്‍ട്ട് സിഐയായിരുന്ന ടി.കെ. സാബു, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ഹരിദാസ് എന്നിവരാണ് പ്രതികള്‍. വിചാരണക്കിടെ സോമന്‍ മരിച്ചു. കൊലപാതക കേസില്‍ സിബിഐ പ്രതിയാക്കിയിരുന്ന മോഹനെന്ന പൊലീസുകാരനെ കോടതി ഒഴിവാക്കി.

കൊലപ്പെടുത്തിയ പൊലീസുകാരെ രക്ഷിക്കാന്‍ വ്യാജ രേഖകള്‍ ചമച്ച് ഉദയകുമാറിനെതിരെ മോഷണ കേസുമുണ്ടാക്കി. കൊലപാതകം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് നല്‍കിയ രണ്ടു കുറ്റപത്രങ്ങള്‍ ഒരുമിച്ച് പരിഗണിച്ചായിരുന്നു വിചാരണ. രണ്ടു കേസുകളിലായി ആറു പൊലീസുകാരാണ് വിചാരണ നേരിട്ടത്.
2005 സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത്.